Skip to main content

Posts

Featured

നാരങ്ങ്യമിട്ടായി! (2)

അന്ന് അവധിക്കാലങ്ങൾ ഉത്സവമാക്കിയ പാടങ്ങളും വയലുകളും ഞങ്ങൾ മറന്നു , ആ പാടത്തിന്റെ മൂലയിലുണ്ടായിരുന്ന തെങ്ങോലകളിൽ കാറ്റുകൊള്ളാറുണ്ടായിരുന്ന ഉപ്പൻ കാക്കയെ പതിയെ ഞാനും മറന്നു. എങ്കിലും അതിപ്പോഴും വന്ന് ഒളിഞ്ഞു നോക്കിയിട്ട് പോകും - നീലകൊടുവേലി തേടി. പാടങ്ങളും മരങ്ങളും ഇല്ലാതായതോടെ കണ്ണുപൊത്തിക്കളിയും തൊങ്കി കളിയും കളം വിട്ടു. പതിയെ ഞങ്ങൾ , അതേ ഞങ്ങൾ , തുമ്പികളെയും പൂമ്പാറ്റകളെയും മറന്നു , പാടവും നെൽകതിരുകളും മറന്നു , കഥകൾ പറഞ്ഞു തന്ന മുത്തശ്ശി മാവിനെ മറന്നു , അവധിക്കാലങ്ങൾ ആഘോഷങ്ങളാക്കിയ പാടവരമ്പുകളും പുഴയോരങ്ങളും മറന്നു. പതിയെ ഞങ്ങൾ മുറികൾക്കുള്ളിലേക്ക് കയറി. അവിടെ ഞങ്ങളെ വരവേൽക്കാൻ തുമ്പികൾക്കും പൂമ്പാറ്റകൾക്കും പകരം He-Manഉം Tomഉം Jerryഉം ഉണ്ടായിരുന്നു. പിന്നീട് കൂട്ടുകളും കളികളും വീടുകൾക്കുള്ളിലേക്ക് മാറി , അവധികളിൽ ഡോറയെയും ബുജ്ജിയെയും കൂട്ടുപിടിച്ചു - മാറ്റങ്ങളുടെ തുടക്കം! പിന്നീട് തിരിച്ചറിവുകളുടെ കാലമായിരുന്നു - വിയർപ്പിന് മണമുണ്ടെന്ന തിരിച്ചറിവ് , വെയില് കൊണ്ടാലും മഴ നനഞ്ഞാലും പനി വരുമെന്ന തിരിച്ചറിവ് , ഓടിയാൽ കാല് കഴയ്ക്കുമെന്ന തിരിച്ചറിവ് , ചെളിയിൽ കളിച്ചാൽ സുഖമില്ലാതാകുമെന്ന തി...

Latest posts

നാരങ്ങ്യമിട്ടായി !