നാരങ്ങ്യമിട്ടായി! (2)

അന്ന് അവധിക്കാലങ്ങൾ ഉത്സവമാക്കിയ പാടങ്ങളും വയലുകളും ഞങ്ങൾ മറന്നു , ആ പാടത്തിന്റെ മൂലയിലുണ്ടായിരുന്ന തെങ്ങോലകളിൽ കാറ്റുകൊള്ളാറുണ്ടായിരുന്ന ഉപ്പൻ കാക്കയെ പതിയെ ഞാനും മറന്നു. എങ്കിലും അതിപ്പോഴും വന്ന് ഒളിഞ്ഞു നോക്കിയിട്ട് പോകും - നീലകൊടുവേലി തേടി. പാടങ്ങളും മരങ്ങളും ഇല്ലാതായതോടെ കണ്ണുപൊത്തിക്കളിയും തൊങ്കി കളിയും കളം വിട്ടു. പതിയെ ഞങ്ങൾ , അതേ ഞങ്ങൾ , തുമ്പികളെയും പൂമ്പാറ്റകളെയും മറന്നു , പാടവും നെൽകതിരുകളും മറന്നു , കഥകൾ പറഞ്ഞു തന്ന മുത്തശ്ശി മാവിനെ മറന്നു , അവധിക്കാലങ്ങൾ ആഘോഷങ്ങളാക്കിയ പാടവരമ്പുകളും പുഴയോരങ്ങളും മറന്നു. പതിയെ ഞങ്ങൾ മുറികൾക്കുള്ളിലേക്ക് കയറി. അവിടെ ഞങ്ങളെ വരവേൽക്കാൻ തുമ്പികൾക്കും പൂമ്പാറ്റകൾക്കും പകരം He-Manഉം Tomഉം Jerryഉം ഉണ്ടായിരുന്നു. പിന്നീട് കൂട്ടുകളും കളികളും വീടുകൾക്കുള്ളിലേക്ക് മാറി , അവധികളിൽ ഡോറയെയും ബുജ്ജിയെയും കൂട്ടുപിടിച്ചു - മാറ്റങ്ങളുടെ തുടക്കം! പിന്നീട് തിരിച്ചറിവുകളുടെ കാലമായിരുന്നു - വിയർപ്പിന് മണമുണ്ടെന്ന തിരിച്ചറിവ് , വെയില് കൊണ്ടാലും മഴ നനഞ്ഞാലും പനി വരുമെന്ന തിരിച്ചറിവ് , ഓടിയാൽ കാല് കഴയ്ക്കുമെന്ന തിരിച്ചറിവ് , ചെളിയിൽ കളിച്ചാൽ സുഖമില്ലാതാകുമെന്ന തിരിച്ചറിവ് , വീണ് മുട്ട് പൊട്ടിയാൽ നീറുമെന്ന തിരിച്ചറിവ് , പിന്നീട് ചെളിയിൽ കളിച്ചാൽ അത് infection ആകുമെന്ന തിരിച്ചറിവ് ! അതൊക്കെ അന്നത്തെ ബാല്യത്തിന് പുതിയ അറിവുകളായിരുന്നു. രാവിലെ മുതൽ സന്ധ്യ വരെയുള്ള മുഴുവൻ വെയില് കൊണ്ട് ഓടിയിട്ടും , മണിക്കൂറുകളോളം പുഴയിൽ കുളിച്ചിട്ടും , ദിവസവും നാല് തവണ വീണ് മുട്ട് പൊട്ടിയിട്ടും , പാടത്തെയും പറമ്പിലെയും ചെളിയിൽ കുത്തി മറിഞ്ഞ് കളിച്ചിട്ടും , ശേഷം വന്ന മഴ മുഴുവൻ നനഞ്ഞിട്ടും ഉണ്ടാവാത്ത തിരിച്ചറിവ്! അന്ന് അടിച്ചു വീട്ടിൽ കയറ്റിയവരെ പിന്നീട് വീട്ടിൽ നിന്ന് അടിച്ചിറക്കി !

പതിയെ center shockഉം , bigbaboolഉം , boomerഉം munchനും , perkനും , milky barനും വഴിമാറി : അന്നും നാരങ്ങ്യമിട്ടായി അതിന്റെ സ്ഥാനം നിലനിർത്തി , cement തറകൾ കുത്തിപ്പൊളിച്ച് tileഉം graniteഉം ഇട്ടു , മുറ്റത്ത് concrete ഇട്ടു , തുറന്ന് കിടന്നിരുന്ന ഗേറ്റുകൾ പിന്നെ അതികം തുറക്കാതായി , മുറ്റത്ത് കയറാൻ പൂട്ട് തുറന്ന് തരേണ്ടി വന്നു , കുന്നുകൾ നിരത്തി അതിലെ മണ്ണിട്ട് അവർ പാടങ്ങൾ നികത്തി , മരം വെട്ടി പേപ്പർ ഉണ്ടാക്കി അതിൽ അവർ മരം വെട്ടരുത് എന്നെഴുതി , പിന്നെയും മരങ്ങൾ വെട്ടി അവിടെ അവർ oxygen plantകൾ ഉണ്ടാക്കി , ഭൂമിക്ക് പുറത്തു താമസ സ്ഥലം ഒരുക്കി , ചന്ദ്രനിൽ വെള്ളം കണ്ടുപിടിച്ചു , അരിയും പച്ചക്കറിയും അവർ ചന്തയിൽ നിന്ന് വാങ്ങി , അന്ന് ഉപ്പും മുളകും തീർന്നപ്പോൾ അടുത്ത വീട്ടിലേക്ക് ഓടിയവർ ഇന്ന് ബൈക്കെടുത്ത് കടയിലേക്ക് ഓടി - നേരെന്ന നോവിന്റെ കഥ!

ഒരു ദിവസം അടുത്ത വീട്ടിലെ കുട്ടി ഉമ്മറത്ത് അമ്മയുടെ ഫോണിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ എവിടെനിന്നോ വേരന്വേഷിച്ചു വന്ന തുമ്പിയെ ചൂണ്ടി കാട്ടി അവൾ ചോദിച്ചു , എന്ത് കിളിയാ ചേട്ടായീ അതെന്ന് ! ആദ്യമൊന്ന് ചിരിച്ചിട്ട് തുമ്പിയെന്ന് പറഞ്ഞു കൊടുത്തപ്പോൾ അവൾക്ക് മനസിലായില്ല , അതിന് Dragon Fly എന്ന് പറയേണ്ടിവന്നു. പറഞ്ഞു കൊടുത്തെങ്കിലും പിന്നീട് ചിന്തിച്ചപ്പോൾ മനസിലായി : കൊച്ച് new generation ആണല്ലോ... പതിയെ ഞാനും എല്ലാം മറന്നു , അവസാനം നാരങ്ങ്യമിട്ടായുടെ കാര്യം മറന്നു തുടങ്ങിയപ്പോൾ ഒരിക്കൽ ആരോ വാങ്ങി കൊണ്ടുവന്നു , കുറച്ച് നാരങ്ങ്യമിട്ടായി - രണ്ട് രൂപക്ക് ഒരെണ്ണം ! ! ! ഉടനെ ഞാൻ അതിന്റെ packet പൊട്ടിച്ചെടുത്തിട്ട് pocketൽ കൈയ്യിട്ട് ഫോണെടുത്ത് camera open ചെയ്ത് ഒരു ഫോട്ടോ എടുത്ത് Facebookലും WhatsAppലും Instagramലും status ഇട്ടു , കുറച്ച് കഴിഞ്ഞപ്പോൾ ആരൊക്കെയോ reply അയച്ചിരിക്കുന്നു- ഹായ് നാരങ്ങ്യമിട്ടായി ! ! ! ഇതെല്ലാം കണ്ടിട്ട് ഞാൻ അവസാനം Facebookൽ ഒരു കുറിപ്പും എഴുതി - നാരങ്ങ്യമിട്ടായി : നന്മയുടെ മണമുണ്ടായിരുന്ന നേർകാഴ്ചകളുടെയും പിന്നീട് കണ്ണ് നനയിച്ച മാറ്റങ്ങളുടെയും ഓർമ കുറിപ്പ് ! ! !

വാൽകഷ്ണം (അതിമോഹം) : കഴിയുമെങ്കിൽ ഒരു ദിവസം kinder joy കിട്ടിയില്ല എന്നും , game കളിച്ചുകൊണ്ടിരുന്നതിന്റെ ഇടക്ക് phone എടുത്തു എന്നും , വാങ്ങിയ ഉടുപ്പിന്റെ നിറം ഇഷ്ടപ്പെട്ടില്ല എന്നും പറഞ്ഞ് കരയുന്ന നമ്മുടെയൊക്കെ അനിയന്മാർക്കും അനിയത്തിമാർക്കും കുട്ടികൾക്കും പറഞ്ഞു മനസിലാക്കി കൊടുക്കുക , പെരുന്നാളിന് പൊരി വാങ്ങാൻ കുടുക്കയിൽ ചില്ലറ പൈസയിട്ടുവച്ച , ഒരു cycleന് വേണ്ടി കൊതിച്ച , പിറന്നാളായിട്ട് പുത്തനുടുപ്പിടാൻ കൊതിച്ച , വിശന്നപ്പോൾ അര മുറുക്കി കെട്ടിയ പഴയ കഥകൾ : നന്മയുടെ കഥകൾ ! (അതിനൊക്കെ നമുക്കെവിടെ സമയം , വേണെങ്കി ചൂട് കൂടുന്നേന്ന് പറഞ്ഞ് രോധിക്കാം അല്ലെങ്കി ഒരു #Hashtag)

Comments